എസ്എൽകെ ഫുട്ബോളിൽ സൂപ്പർ പോരാട്ടം; ഫോഴ്സ കൊച്ചിയും തിരുവനന്തപുരം കൊമ്പൻസും നേർക്കുനേർ
Fed up with ads? Go Premium today. മനോരമ ലേഖകൻ Published: October 16, 2026 07:08 AM IST Updated: October 16, 2026 01:08 PM IST 1 minute Read Link Copied കൊച്ചി ∙ സൂപ്പർ ലീഗ് കേരള പോയിന്റ് പട്ടികയിൽ ഫോഴ്സ കൊച്ചിയും തിരുവനന്തപുരം കൊമ്പൻസും തമ്മിൽ ഒരു സ്ഥാനത്തിന്റെ വ്യത്യാസമേയുള്ളൂ; ഫോഴ്സ മൂന്നും കൊമ്പൻസ് നാലും. ഫോഴ്സയുടെ മുൻതൂക്കം ഒരേയൊരു പോയിന്റ്. കളി മികവിലാകട്ടെ, നേരിയ വ്യത്യാസം മാത്രം. ഇന്നു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇരുകൂട്ടരും ഏറ്റുമുട്ടുമ്പോൾ സാധ്യത വാശിയേറിയ പോരിന്. സീ 5 ചാനലിൽ മത്സരം തൽസമയം. ടിക്കറ്റുകൾ ഓൺലൈനിലും (www.superleaguekerala.com/tickets), സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിലും ലഭ്യം. കൊച്ചിയുടെ വേഗമേറിയ ആക്രമണവും കൊമ്പൻസിന്റെ ഉറച്ച പ്രതിരോധവും തമ്മിലാണു പോരാട്ടം. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിയെ 1- 0നും തൃശൂർ മാജിക് എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിലും തോൽപിച്ച കൊച്ചി മൂന്നാം മത്സരത്തിൽ കണ്ണൂർ വോറിയേഴ്സിനോട് 2 –1നു തോറ്റു. രാഹുൽ രാജുവാണ് കണ്ണൂരിനെതിരെ കൊച്ചിയുടെ ആശ്വാസ ഗോൾ നേടിയത്. മൂന്നു മത്സരങ്ങളിൽ രണ്ടു ഗോൾ നേടിയ രാഹുൽ രാജുവാണു കൊച്ചിയുടെ ആക്രമണം നയിക്കുന്നത്. ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്സിയോടു (2 –0) തോറ്റ കൊമ്പൻസ് അടുത്ത കളികളിൽ വീര്യം വീണ്ടെടുത്തു. കണ്ണൂർ വോറിയേഴ്സിനും മലപ്പുറം എഫ്സിയ്ക്കുമെതിരെ നിശ്ചിത സമയത്തു സമനില വഴങ്ങിയെങ്കിലും രണ്ടിലും പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു. മലപ്പുറത്തിനെതിരെ രണ്ടു ഗോളിനു പിന്നിലായ ശേഷം ഇൻജറി ടൈം ഗോളിൽ സമനില പിടിച്ചാണു കൊമ്പൻസ് മത്സരം ഷൂട്ടൗട്ടിലേയ്ക്കു നീട്ടിയതും ജയിച്ചതും. ബ്രസീലിയൻ മിഡ്ഫീൽഡർ പാട്രിക് മോത്തയുടെ ആസൂത്രണ മികവാണു കൊമ്പൻസിന്റെ കരുത്ത്.
What is Super League Kerala format? Explaining the league, playoff stages for 2026/27 Kerala football tournament
Check out the Super League Kerala 2026/27 format, including the league stage, points system and playoff structure.
Forca Kochi FC vs Thiruvananthapuram Kombans FC Preview - Team news, lineups | Super League Kerala 2026
The Super League Kerala (SLK) is back as Forca Kochi FC will host the Thiruvananthapuram Kombans FC on 16th October 2026 at JLN Kochi.
Super League Kerala (SLK) 2026: Updated points table, top goal scorers after Thiruvananthapuram Kombans FC vs Malappuram FC
Here is the updated points table, top scorers & upcoming matches of SLK 2026 after Thiruvananthapuram Kombans FC vs Malappuram FC.
കണ്ണൂരിന്റെ ആക്രമണത്തിലെ ‘മിന്നല്’ നിജോ
കണ്ണൂര്: സൂപ്പര് ലീഗ് കേരളയില് കണ്ണൂര് വാരിയേഴ്സ് എഫ്സിയുടെ കുതിപ്പിന് വേഗം പകരുകയാണ് നിജോ ഗില്ബേര്ട്ട് എന്ന ‘മിന്നല്’. കളിക്കളത്തില് പന്തുമായി കുതിച്ചെത്തി എതിരാളികളുടെ പ്രതിരോധനിരയെ വിറപ്പിക്കുന്ന നിജോ, മൂന്ന് മത്സരങ്ങള് പിന്നിടുമ്പോള് മൂന്ന് അസിസ്റ്റുകളുമായി ടീമിന്റെ ആക്രമണത്തിലെ നിര്ണായക സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇതോടെ ഒരു സീസണില് കണ്ണൂര് വാരിയേഴ്സിനായി ഏറ്റവും കൂടുതല് അസിസ്റ്റുകള് നേടിയ സ്പാനിഷ് താരം അഡ്രിയാന് സര്ദിനേറോയുടെ റെക്കോര്ഡിനൊപ്പമെത്താനും നിജോയ്ക്ക് സാധിച്ചു. ഫോഴ്സ കൊച്ചിക്കെതിരായ കഴിഞ്ഞ മത്സരത്തില് കണ്ണൂര് വാരിയേഴ്സ് നേടിയ രണ്ട് ഗോളുകള്ക്കും വഴിയൊരുക്കിയത് നിജോയായിരുന്നു. കൃത്യമായ പാസുകളും കളി വായിച്ചെടുക്കാനുള്ള മികവും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ മറികടന്ന താരം ടീമിന്റെ വിജയത്തില് നിര്ണായക പങ്കാണ് വഹിച്ചത്. കേരള ഫുട്ബോളില് ‘മിന്നല്’ എന്ന വിളിപ്പേരില് അറിയപ്പെടുന്ന നിജോ ഗില്ബേര്ട്ട് തന്റെ പേരിനെ അന്വര്ഥമാക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സാധാരണയായി ഇടതുവിങ്ങില് കളിക്കുന്ന നിജോയെ ഈ സീസണിലെ കണ്ണൂര് വാരിയേഴ്സിന്റെ ഹോം മത്സരങ്ങളില് അറ്റാക്കിങ് മിഡ്ഫീല്ഡര് റോളിലാണ് പരിശീലകസംഘം വിന്യസിച്ചത്. ഈ പൊസിഷനിലെ മാറ്റം താരത്തിന്റെ കളിയില് പുതിയൊരു മാനം തുറന്നു. വിങ്ങിലൂടെ മുന്നേറി എതിരാളികളുടെ ബോക്സിലേക്ക് കയറുന്ന ശൈലിക്കൊപ്പം മധ്യനിരയില്നിന്നും ആക്രമണങ്ങള്ക്ക് നേതൃത്വം നല്കാനും നിജോയ്ക്ക് സാധിക്കുന്നു. പന്ത് കാലിലെത്തുമ്പോള് തന്നെ എതിരാളികളുടെ പ്രതിരോധനിരയ്ക്ക് ജാഗ്രത വര്ധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്ന തരത്തിലാണ് താരത്തിന്റെ മുന്നേറ്റങ്ങള്. ഗോള് അവസരങ്ങള് സൃഷ്ടിക്കുന്നതില് മാത്രമല്ല സ്വയം ഗോളുകള് കണ്ടെത്തുന്നതിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് നിജോ. ആക്രമണത്തിലെ വേഗവും കൃത്യതയും കളിക്കളത്തിലെ വ്യത്യസ്ത പൊസിഷനുകളില് ഒരുപോലെ തിളങ്ങാനുള്ള കഴിവും കണ്ണൂര് വാരിയേഴ്സിന് വലിയ മുതല്ക്കൂട്ടാണ്. സൂപ്പര് ലീഗ് കേരളയുടെ കഴിഞ്ഞ രണ്ട് സീസണുകളില് ഫോഴ്സ കൊച്ചിക്കായി ബൂട്ടുകെട്ടിയ നിജോ, മൂന്നാം സീസണിലാണ് കണ്ണൂര് വാരിയേഴ്സിന്റെ ഭാഗമായത്. പുതിയ ടീമിലെത്തിയ ആദ്യ മത്സരത്തില്തന്നെ തന്റെ മികവ് തെളിയിച്ച താരം, ഓരോ മത്സരത്തിലും ടീമിന്റെ ആക്രമണത്തിന് കൂടുതല് മൂര്ച്ച പകരുകയാണ്. സന്തോഷ് ട്രോഫി കിരീടം അടക്കം നേടിയ താരം നിലവില് കണ്ണൂര് വാരിയേഴ്സിന്റെ ആക്രമണത്തിലെ നിര്ണായക സാനിധ്യമാണ്.
അധികസമയത്തെ സെൽഫ് ഗോൾ; സൂപ്പർ ലീഗ് കേരളയിൽ തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് (2–1)
Fed up with ads? Go Premium today. എസ്.പി. ശരത് Published: October 11, 2026 07:30 AM IST Updated: October 11, 2026 04:00 PM IST 1 minute Read Link Copied തൃശൂർ∙ കൊതിച്ചതു വിജയഗോൾ, വിധിച്ചതു സെൽഫ് ഗോൾ! അധികസമയത്തു നിർഭാഗ്യകരമായി വഴങ്ങിയ സെൽഫ് ഗോളിലൂടെ തൃശൂർ മാജിക് എഫ്സിക്കു സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിൽ തുടർച്ചയായ മൂന്നാം തോൽവി. കാലിക്കറ്റ് എഫ്സിയോട് 1–1നു 90–ാം മിനിറ്റ് വരെ പൊരുതിനിന്ന ശേഷമാണ് അധികസമയത്തിന്റെ ഒന്നാം മിനിറ്റിൽ അബ്ദുൽ സമദിന്റെ സെൽഫ് ഗോളിലൂടെ തൃശൂർ മാജിക് എഫ്സി 2–1ന്റെ തോൽവി വഴങ്ങിയത്. കാലിക്കറ്റിന്റെ സീസണിലെ മൂന്നാം വിജയമാണിത്. കളി തുടങ്ങി 40–ാം സെക്കൻഡിൽ, സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിലൂടെ റെക്കോർഡ് ബുക്കിലിടംപിടിച്ചാണു കാലിക്കറ്റ് തുടങ്ങിയത്. കിക്കോഫിനു പിന്നാലെ പിൻനിരയിൽ നിന്നു ലഭിച്ച ലോങ് ബോൾ ബോക്സിനരികിൽ ക്യാപ്റ്റൻ മാക്സിമിലിയാനോ മൂസ സ്വീകരിച്ചു. ഗോൾ പോസ്റ്റിനരികിലേക്ക് ഓടിയെത്തിയ എമിൽ ബെന്നിക്ക് അളന്നുകുറിച്ചൊരു പാസ്. എമിലിന്റെ വലംകാൽ ഷോട്ട് സെക്കൻഡ് പോസ്റ്റിന്റെ മുകളിൽ പറന്നുകയറി. ആതിഥേയരായ തൃശൂർ ഒന്നാം മിനിറ്റിൽ തന്നെ പിന്നിൽ. ആദ്യ പകുതിയിൽ പ്രതിരോധത്തിലായ തൃശൂർ, രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റി. 62–ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. മുഹമ്മദ് ജിയാദിന്റെ ഷോട്ട് ഗോൾകീപ്പർ കെ.മിർഷാദ് തട്ടിത്തെറിപ്പിച്ചപ്പോൾ റീബൗണ്ട് ലഭിച്ചതു പകരക്കാരനായി എത്തിയ ശിലാജിത് സാൻട്രയ്ക്ക്. ശിലാജിത്തിന്റെ സിംഗിൾ ടച്ച് ഷോട്ട് വലയിലെത്തി. സ്കോർ 1–1. തൃശൂർ വിജയഗോൾ ലക്ഷ്യമിട്ട് ആക്രമണത്തിനു വേഗംകൂട്ടുമ്പോഴാണു രണ്ടാം പകുതിയുടെ അധിക സമയത്ത് അവരുടെ പ്രാണനെടുത്ത സെൽഫ് ഗോൾ പിറന്നത്. ഫെഡറിക്കോ ബൊവാസോ തൃശൂരിന്റെ പെനൽറ്റി ബോക്സിലേക്കു നീട്ടിയ പന്ത് കെ.ആർ.അജിത് കാലിൽ സ്വീകരിച്ച് എ.ആൻഡ്രൂസിലേക്ക് ക്രോസ് കാലിൽ തൊട്ടാൽ ഗോളാകുമെന്നുറച്ചിരിക്കെ ക്ലിയറൻസിനായി തെന്നിയെത്തിയ സമദിന്റെ കാലിൽ തട്ടി പന്ത് സ്വന്തം ഗോൾപോസ്റ്റിൽ. സമദ് തലയിൽ കൈവച്ചിരിക്കെ മാജിക് എഫ്സിക്കു തുടർച്ചയായ മൂന്നാം തോൽവി.
ആദ്യ ജയം തേടി മലപ്പുറം എഫ്സി തലസ്ഥാനത്ത്
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ മൂന്നാം റൗണ്ട് പോരാട്ടത്തിനായി മലപ്പുറം എഫ്സി മൈതാനത്തിറങ്ങുന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയാണ് മലപ്പുറത്തിന്റെ എതിരാളികൾ [ ഒക്ടോബർ 11 (11-10-2026) ഞായറാഴ്ച]. ആദ്യ മത്സരത്തിൽ ഫോർസ കൊച്ചിയോട് 1-0 നും രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ്സിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലും പരാജയപ്പെട്ട മലപ്പുറം എഫ്സിക്ക് നിലവിൽ ഒരു പോയിന്റാണുള്ളത്. നാളെ നടക്കുന്ന പോരാട്ടത്തിൽ തലസ്ഥാനത്ത് ആദ്യ വിജയം തന്നെ സ്വന്തമാക്കുകയാണ് മലപ്പുറത്തിന്റെ ലക്ഷ്യം. അതേസമയം രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ഷൂട്ടൗട്ട് വിജയവുമായി രണ്ട് പോയിന്റുള്ള തിരുവനന്തപുരം കൊമ്പൻസും ആദ്യ പൂർണ്ണ വിജയത്തിനായി നാളെ പോരാടും. മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫയുടെ തന്ത്രങ്ങളിലാണ് മലപ്പുറം എഫ്സി നാളെ മൂന്നാം റൗണ്ടിനിറങ്ങുന്നത്. ആദ്യ മത്സരങ്ങളിലെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ വിജയപാതയിൽ തിരിച്ചെത്താനാണ് ടീമിന്റെ ശ്രമം. ഘാന സെന്റർ ബാക്ക് അബ്ദുൽ സമദ് അങ്കോ, യുവതാരം ബിലാൽ ,മൊറോക്കൻ താരം എൽഫോർസി,ഡാനിയേൽ ലാലിംപുയിയ തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനത്തിലാണ് മലപ്പുറത്തിന്റെ പ്രതീക്ഷകൾ. ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഫിനിഷിംഗ് പോയിൻറ് എത്തുമ്പോൾ ഗോളടിക്കാൻ കഴിയാത്തതാണ് നിലവിൽ മലപ്പുറം എഫ്.സി നേരിടുന്ന പ്രധാന പ്രശ്നം. സ്ട്രൈക്കർമാരായ ഫ്രഞ്ച് താരം അമാദു സൊകൂനയും ബോസ്നിയൻ താരം നദീം ഹാദ്സിച്ചും ഗോളടിച്ചു തുടങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരമാവും. തലസ്ഥാനത്ത് വിജയം നേടി പോയിന്റ് പട്ടികയിൽ മുന്നേറുകയാണ് മലപ്പുറം എഫ്സിയുടെ ലക്ഷ്യം. മറുഭാഗത്ത് കഴിഞ്ഞ മൽസരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിനെ ഷൂട്ടൗട്ടിൽ (3-0) പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് തിരുവനന്തപുരം കൊമ്പൻസ് നാളെ ഇറങ്ങുന്നത്. നിശ്ചിത സമയത്ത് (1-1) സമനിലയായ മത്സരത്തിൽ യുവതാരം മുഹമ്മദ് നിഷാം കൊമ്പൻസിനായി ഗോൾ നേടിയിരുന്നു. ഗോൾകീപ്പർ സത്യജിത്തിന്റെ പ്രകടനവും കൊമ്പൻസിന് കരുത്തായി. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയ നാല് മൽസരങ്ങളിലും സമനിലയായിരുന്നു ഫലം. തലസ്ഥാനത്തെ സ്വന്തം തട്ടകത്തിൽ മലപ്പുറത്തിനെതിരെ വിജയം നേടാനാണ് അവരുടെ ശ്രമം.
Super League Kerala: Late own goal helps Calicut FC edge Thrissur Magic
Emil Benny's fastest strike in Super League Kerala history and an own goal by Thrissur Magic FC's Abdul Samad in the added time gave Calicut FC a 2-1 win over the host on Saturday.